25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പാൽ ഗുണനിലവാര ത്രൈമാസ തീവ്രയജ്ഞ പരിപാടി
Kerala

പാൽ ഗുണനിലവാര ത്രൈമാസ തീവ്രയജ്ഞ പരിപാടി

ശുദ്ധമായ പാൽ ഉല്പാദനത്തിന്റെ പ്രാധാന്യം ഉറപ്പാക്കികൊണ്ട് ക്ഷീര വികസന വകുപ്പ് സംഘടിപ്പിക്കുന്ന പാൽ ഗുണനിലവാര ത്രൈമാസ തീവ്രയജ്ഞ പരിപാടി ഇന്ന്( ഒക്ടോബർ 11) മുതൽ 2023 ജനുവരി 10 വരെ നടക്കും. ‘ശുദ്ധമായ പാൽ സമ്പൂർണ്ണ ആരോഗ്യത്തിന്’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് നടപ്പിലാക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 11 രാവിലെ 10ന് തിരുവനന്തപുരം വഴുതക്കാട് വനശ്രീ ഓഡിറ്റോറിയത്തിൽ ക്ഷീര വികസന മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും. പരിപാടിയോട് അനുബന്ധിച്ച് സെമിനാറും നടത്തുന്നു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ജനപ്രതിനിധികളും, ക്ഷീരകർഷകരും, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥരും മിൽമ പ്രതിനിധികളും പങ്കെടുക്കും.

Related posts

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യേ​ണ്ട​വ​ര​ല്ല; സ​ര്‍​ക്കാ​ർ ഒ​പ്പ​മു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

ചികിത്സാ സഹായഫണ്ട് കൈമാറി

Aswathi Kottiyoor

തൃശിവപേരൂര്‍ കര്‍ണന്‍ ചരിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox