23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ലഹരിവേട്ട; രണ്ടുകിലോ ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പിടിയില്‍ –
Kerala

ലഹരിവേട്ട; രണ്ടുകിലോ ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പിടിയില്‍ –

കൊച്ചി: ഹാഷിഷ് ഓയിലുമായി കൊച്ചിയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. സുജില്‍, അന്‍സില്‍ എന്നിവരെയാണ് രണ്ടുകിലോയിലേറെ ഹാഷിഷ് ഓയിലുമായി കൊച്ചി പോലീസിന്റെ ഡാന്‍സാഫ് സംഘം പിടികൂടിയത്. ആന്ധ്രയില്‍നിന്നാണ് പ്രതികള്‍ ഹാഷിഷ് ഓയില്‍ എത്തിച്ചതെന്നും ഇരുവരും നേരത്തെ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും പോലീസ് പറഞ്ഞു.

എട്ടുദിവസം മുമ്പാണ് രണ്ടുപേരും മയക്കുമരുന്ന് വാങ്ങാനായി ആന്ധ്രപ്രദേശിലേക്ക് യാത്രതിരിച്ചത്. വിശാഖപട്ടണത്തെ ‘ഭായ്’ എന്ന് വിളിക്കുന്നയാളില്‍നിന്ന് 1.20 ലക്ഷം രൂപ നല്‍കിയാണ് ഹാഷിഷ് ഓയില്‍ വാങ്ങിയത്. തുടര്‍ന്ന് ട്രെയിന്‍ മാര്‍ഗം കൊച്ചിയില്‍ എത്തിക്കുകയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ടുപേരെയും പിടികൂടിയത്.

Related posts

തലശ്ശേരി സ്റ്റേഡിയം ഇനി കായികപ്രേമികൾക്ക്

Aswathi Kottiyoor

പ്ലാ​സ്റ്റി​ക് നി​​​രോ​​​ധ​​​നം ഇ​​ന്നു മുതൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ

Aswathi Kottiyoor

പുതിയ ആവശ്യങ്ങളുമായി സമരസമിതി വിഴിഞ്ഞം: സമവായശ്രമം ഊർജിതം ; ചർച്ച ഇന്ന്‌.

Aswathi Kottiyoor
WordPress Image Lightbox