Uncategorized

മിൽമ പാൽ വില വർധന; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർധന പ്രാബല്യത്തിൽ വരിക ജൂൺ ഒന്നുമുതൽ. വില വർധനവ് ചർച്ച ചെയ്യുന്നതിനായി ഇന്ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനമായത്. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് പുതിയ തീരുമാനം. പാലിന് ലിറ്ററിന് നാല് രൂപ വർധിപ്പിച്ച് 56 രൂപയാക്കാനാണ് നിലവിലെ തീരുമാനം.

വില വർധനവിന് നേരത്തെ തന്നെ സർക്കാർ അംഗീകാരം നൽകിയിരുന്നതാണ്. വർധിപ്പിക്കുന്ന തുകയിൽ 3.33 രൂപ കർഷകന് നേരിട്ട് ലഭിക്കുന്ന രീതിയിലാണ് പുതിയ ക്രമീകരണം. ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് മിൽമ പാലിൻ്റെ വില വർധിപ്പിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ ചേർന്ന യോഗത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം വില വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു.പാൽ വില കൂടുന്നതോടെ മിൽമയുടെ പാലിതര ഉൽപന്നങ്ങൾക്കും ആനുപാതികമായി വില വർധിക്കും. പാലിതര ഉൽപ്പന്നങ്ങളുടെ വിലവർധനയിൽ ഉചിതമായ തീരുമാനം സ്വീകരിക്കാൻ എംഡിയെ നിയോഗിച്ചെന്നും മിൽമ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button