Uncategorized
കാക്കയങ്ങാട് ടൗണിലെ പൊതു ശൗചാലയത്തിന്റെ മുന്നിൽ സ്ഥാപിച്ച കൂറ്റൻ എസിപി ബോർഡ് തകർന്നു.

കാക്കയങ്ങാട് പാലപ്പുഴ റോഡ് അരികിലുള്ള പൊതു ശൗചാലയത്തിന്റെ മുന്നിൽ സ്ഥാപിച്ച കൂറ്റൻ എ സി പി ബോർഡ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത കാറ്റിലും മഴയിലും തകർന്നത്. വൈദ്യുതി പോസ്റ്റിൽ തങ്ങിനിൽക്കുന്ന ബോർഡ് ഏതുനിമിഷവും റോഡിലേക്ക് പതിക്കാവുന്ന നിലയിലാണ്. വലിയ അപകടം സംഭവിക്കുന്നതിന് മുമ്പ് തന്നെ ഇവ നീക്കം ചെയ്യാനുള്ള നടപടി പഞ്ചായത്ത് അധികൃതർ കൈക്കൊള്ളണമെന്നാണ് ഇതുവഴിയുള്ള യാത്രക്കാർ ആവശ്യപ്പെടുന്നത്.




