Uncategorized
കണ്ണൂർ സർവ്വകലാശാലയിലേക്ക് എസ്എഫ്ഐ മാർച്ച്; പോലീസ് ജലപീരങ്കി ഉപയോഗിച്ചു

കണ്ണൂർ സർവ്വകലാശാലയിലെ സംഘപരിവാർ വൽക്കരണം അവസാനിപ്പിക്കുക,പോണ്ടിച്ചേരി സർവ്വകലാശാലയിലെ പീഡനവീരനെ സുപ്രധാന ചുമതല നൽകി കാവിവൽക്കരണത്തിന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കുക. പ്രസ്തുത അധ്യാപകനെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുക. അമിതമായ ഫീസ് വർദ്ധനവ് പിൻവലിക്കുക. വിദ്യാർത്ഥികളെ പ്രയാസപ്പെടുത്തിക്കൊണ്ടുള്ള ഡിപ്പാർട്ട്മെൻറ് ഷിഫ്റ്റിങ്ങിൽ നിന്ന് പിന്മാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കണ്ണൂർ സർവ്വകലാശാലയിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തിയത്. എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം വിപിൻ രാജ് പായം, എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസ്, എസ്എഫ്ഐ നേതാക്കളായ കെ പി അലീഷ, അഖില ടി പി, ടി പി ആദർശ് തുടങ്ങിയവർ നേതൃത്വം നൽകി. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.




