Uncategorized

കണ്ണൂരിൽ വിവാഹ ദിവസം വരൻ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടത് ഫോട്ടോഷൂട്ടിനു വിളിക്കാൻ എത്തിയപ്പോൾ

കണ്ണൂർ വിവാഹ ദിവസം വരനെ
തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജമ്മു കശ്മീരിൽ എസ്എസ്ബി ബോർഡർ പൊലീസ് ഉദ്യോഗസ്ഥൻ മുണ്ടേരി പഞ്ചായത്തിലെ മാവിലാച്ചാൽ കൊല്ലൻ ചിറ റോഡിൽ നാരായണീയത്തിൽ ഷബിൻ (28) ആണ് മരിച്ചത്. ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് സംഭവം.

ഞായർ രാത്രി വീട്ടിൽ വിവാഹവുമായി ബന്ധപ്പെട്ട് വിരുന്നൊരുക്കിയിരുന്നു.

അർധരാത്രിയോടെ വിരുന്ന് സൽക്കാരം കഴിഞ്ഞ് എല്ലാവരും തിരികെ പോയി. ഈ സമയം ഷബിന് ഫോൺ വന്നു. നവ വധുവാണ് വിളിച്ചതെന്ന് ഷബിന്റെ ബന്ധുക്കൾ പറയുന്നു. ഫോണിൽ സംസാരിച്ചുകൊണ്ട് മുറിയിലേക്ക് പോവുകയായിരുന്നു. തുടർന്ന് മുറിയിൽ കയറി വാതിലടച്ചു. ഇന്ന് രാവിലെ 4.45ന് മക്രേരി അമ്പലത്തിൽ ഫോട്ടോ ഷൂട്ടിനു പോകാൻ വീട്ടുകാർ വിളിക്കാനായി എത്തിയപ്പോഴാണ് മുറിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഭരതന്റെയും (പെരുതേരി) ഷീബയുടെയും (കൊല്ലൻചിറ അങ്കണവാടി വർക്കർ) മകനാണ്. സഹോദരി: അഭിഷ (നഴ്സ‌സ്, ശ്രീ ചന്ദ് ആശുപത്രി, കണ്ണൂർ).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button