Uncategorized

ആറളത്ത് വീട്ടിലെ കുളിമുറിക്കുള്ളിൽ അനക്കം, മേൽകൂരയിൽ കൂറ്റൻ രാജ വെമ്പാല, രക്ഷപ്പെട്ടത് തലനാരിഴക്ക്; പിടികൂടി വനത്തിൽ തുറന്നുവിട്ടു

കണ്ണൂർ: കണ്ണൂരിൽ ആറളത്ത് വീട്ടിലെ കുളിമുറിയിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ആറളത്തെ ഷിജുവിന്റെ വീട്ടിൽ നിന്നുമാണ് ഉഗ്രവിഷമുള്ള രാജവെമ്പാലയെ പിടികൂടിയത്. വീട്ടിലെ ബാത്റൂമിലാണ് പാമ്പിനെ കണ്ടത്. ആസ്ബറ്റോസ് ഷീറ്റിട്ട മേൽക്കൂരക്ക് അടിവശത്തായിരുന്നു പാമ്പ് ഉണ്ടായിരുന്നത്. കുളിമുറിയിൽ അനക്കം കേട്ട് നോക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആർആർടിയുടെ സഹായത്തോടെ ഇരിട്ടി സെക്ഷൻ താൽക്കാലിക വാച്ചറും മാർക്ക്‌ പ്രവർത്തകനുമായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ എന്നിവർ ചേർന്നാണ് രാജവെമ്പാലയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പിടികൂടിയത്. പാമ്പിനെ പിന്നീട് ഉൾവനത്തിൽ തുറന്നു വിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button