Uncategorized
ജനവാസ മേഖലയിൽ വീണ്ടും പുലി ഇറങ്ങിയതായി നാട്ടുകാർ
പേരാവൂർ: ജനവാസ മേഖലയിൽ വീണ്ടും പുലി ഇറങ്ങിയതായി നാട്ടുകാർ. കണിച്ചാർ പഞ്ചായത്തിലെ 12-ാം വാർഡായ മാവടി ആറ്റാംചേരിയിലെ മാർട്ടിയോ വടക്കേ മുളക്കനാലിൻ്റെ റബ്ബർ തോട്ടത്തിൽ ആണ് പുലിയെ കണ്ടതെന്ന് പറയപ്പെടുന്നത്. ഈ മേഖലയിൽ ഒരാഴ്ച്ചക്കിടെ മൂന്നാം തവണയാണ് നാട്ടുകാർ പുലിയെ കണ്ടതായി പറയുന്നത്.
പ്രദേശത്ത് വനം വകുപ്പിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും പുലിയുടെ യാതൊരുവിധ തെളിവുകളും അടയാളങ്ങളും കണ്ടെത്താൻ സാധിച്ചിട്ടില്ല. കണ്ടത് പുലിയെ ആണെന്ന് സ്ഥിരീകരിക്കാൻ സാധിക്കില്ലെന്നും വനം വകുപ്പ് അറിയിച്ചു.