കാലാവധി കഴിഞ്ഞ പാസ്പോർട്ടും വിസയും യമൻ പൗരൻ അറസ്‌റ്റിൽ

ഇരിട്ടി: കല്മുട്ടിയിൽ പ്രവർത്തിച്ചു വരുന്ന പ്രമുഖ മന്തി റെസ്റ്റോറന്റിൽ ജോലി ചെയ്തിരുന്ന യെമൻ പൗരൻ അറസ്റ്റിൽ . തമാം അലവി അൽ മഹേൽ (21) ആണ് നെടുമ്പാശ്ശേരി എയർപോർറട്ടിൻറെ സമീപത്തു വെച്ച് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം ഇരിട്ടി സബ് ഇൻസ്‌പെക്ടർ ഷറഫുദ്ധീനും സംഘവും അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരി എയർപോർട്ടിന് സമീപത്ത് ഇയാൾ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തമാമിനെ കണ്ടെത്തിയത്. വിദേശ പൗരൻ ആയിട്ടും വിസയുടെയും പാസ്സ്പോർട്ടിന്റെയും കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി ആണ് ഇയാൾ ജോലി ചെയ്തു വന്നിരുന്നത്. 2022 ൽ തന്നെ ഇയാളുടെ രേഖകളുടെ കാലാവധി തീർന്നിരുന്നു. ഇതറിഞ്ഞിട്ടും ഇയാളെ അനധികൃതമായി ജോലിക്ക് വെച്ച ഹോട്ടലിനെതിരെയും നടപടി എടുത്തിട്ടുണ്ട്. എഫ് ആർ ആർ ഒ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ഇരിട്ടി പോലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. അപ്പോഴേക്കും തമാം ഇരിട്ടിയിൽ നിന്നും ഹൈദരബാദിലേക്ക് പോയിരുന്നു. തുടർന്ന് നിരീക്ഷണം നടത്തി വരുന്നതിനിടെയാണ് എറണാകുളം ഭാഗത്ത് ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി ഇയാളെ കണ്ടെത്തിയത്. കോടതി മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ്ചെയ്തു.




