Uncategorized

ആണുങ്ങളോട് മത്സരിച്ചിട്ടില്ലെന്ന പരാമര്‍ശം: ‘തെരുവ് ഗുണ്ടകളുടെ ശൈലി’; ഷിയാസിനെതിരെ കെ ജെ മാക്‌സി

കൊച്ചി: എറണാകുളം ഡിസിസി അധ്യക്ഷനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് ഷിയാസിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ജെ മാക്‌സി. ‘ആണുങ്ങളോട് മത്സരിച്ചിട്ടില്ല’ എന്ന പരാമര്‍ശത്തിലാണ് പ്രതികരണം. മുഹമ്മദ് ഷിയാസിന്റേത് ജനാധിപത്യവിരുദ്ധ ഭാഷയെന്ന് കെ ജെ മാക്‌സി പറഞ്ഞു.

‘രണ്ടുതവണ നേരിട്ടത് കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളെയാണ്. മാന്യതയില്ലാത്ത ഭാഷാപ്രയോഗമാണ് ഷിയാസ് നടത്തിയത്. തെരുവ് ഗുണ്ടകളുടെ ശൈലിയിലാണ് പരാമര്‍ശം’, കെ ജെ മാക്‌സി കൂട്ടിച്ചേര്‍ത്തു.ചില വൈദികരുടെ ഇടപെടലിനെ പറ്റിയുള്ള പരാമര്‍ശത്തിലും കെ ജെ മാക്‌സി പറഞ്ഞു. സഭ ഒരാള്‍ക്ക് വേണ്ടി മാത്രം പറയില്ലെന്നും എല്ലാ മത സാമൂഹിക വിഭാഗങ്ങളുടെയും പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും മാക്‌സി പറഞ്ഞു.

കെ ജെ മാക്‌സി ആണുങ്ങളോട് മത്സരിച്ചില്ലെന്ന ഷിയാസിന്റെ ശബ്ദരേഖ വിവാദമായിരുന്നു. കെ ജെ മാക്സിയെ പപ്പടം പോലെ പൊടിക്കുമെന്നും ഷിയാസ് പറഞ്ഞിരുന്നു. ഷിയാസിന്റെ ശബ്ദരേഖയ്ക്ക് എതിരെ കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് രംഗത്തെത്തിയിരുന്നു. യഥാര്‍ത്ഥ സ്ത്രീകളുടെ ശക്തി അറിയാത്തവരാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് ദീപ്തി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button