Uncategorized
ബസ്സും വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്

ചക്കരക്കൽ: മൗവ്വഞ്ചേരി പഴയ പോസ്റ്റോഫീസിന് സമീപത്ത് വെച്ചാണ് അപകടം. പാലക്കാട് ആലത്തുർ സ്വദേശികളായ രവി (70), മകൻ രതീഷ് (48) എന്നിവർക്കാണ് പരുക്കേറ്റത്.
ഓമിനി ഇക്കോ വാൻ കണ്ണൂർ – ചക്കരക്കൽ പനയത്താംപറമ്പ് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവരെ ചാല മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




