Uncategorized
അടക്കാത്തോട്ടിൽ ജനവാസ മേഖലയിൽ കാട്ടാന കടന്നു : നാട്ടുകാരും -വനപാലകരും ചേർന്ന് തിരികെ വനത്തിലേക്ക് മടക്കി

അടക്കാത്തോട് – വാളുമുക്കിൽ കാട്ടാന ജനവാസ കേന്ദ്രത്തിൽ കടന്നു. നാട്ടുകാരും -വനപാലകരും ചേർന്ന് കാട്ടാനയെ തിരികെ വനത്തിലേക്ക് മടക്കി. രാവിലെ ആറരയോടെയാണ് ആന ജനവാസ കേന്ദ്രത്തിലെത്തിയത്. ഒരു മണിക്കൂറിലധികം ജനവാസ മേഖലയിൽ വട്ടമിട്ട കാട്ടാന മടങ്ങിയതോടെയാണ് ജനത്തിന് ആശ്വാസമായത്. ആന മതിൽ തകർന്ന ഭാഗത്ത് കൂടിയാണ് കാട്ടാന ജനവാസകേന്ദ്രത്തിലെത്തിയത്.




