Uncategorized
സാദിഖലി തങ്ങളെ ഭീഷണിപ്പെടുത്തി കേസ്: പ്രതി മുഹമ്മദ് റോഷൻ അറസ്‌റ്റിൽ

മലപ്പുറം :മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ ഭീഷണിപ്പെടുത്തിയ പ്രതി പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ അറസ്‌റ്റിൽ. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാപ്പാ കേസ് പ്രതിയായ റോഷൻ ബെംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
സാദിഖലി തങ്ങളുടെ വ്യാജ ദൃശ്യങ്ങൾ കാണിച്ച് 15 കോടി രൂപ ആവശ്യപ്പെട്ടെന്നും ഇത് നൽകാതിരുന്നതോടെയാണ് ഫെയ്‌സ്ബുക് പോസ്‌റ്റ് ഇട്ടതെന്നും പൊലീസ് പറയുന്നു. ജനുവരി 31നാണ് പ്രതി പണം ആവശ്യപ്പെട്ടത്. ഫെയ്‌സ്ബുക് പോസ്‌റ്റിൻ്റെ പേരിൽ സൈബർ പൊലീസാണ് ആദ്യം കേസെടുത്ത് അന്വേഷണം നടത്തിയത്. ആരോപണം ഉന്നയിക്കപ്പെട്ടതിനു പിന്നാലെ സാദിഖലി തങ്ങൾ പൊലീസിൽ പരാതി നൽകിയിരുന്നു.




