ജൂലൈ 18ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിന് പാർലമെന്റിന്റെ ഇരുസഭകളിലെയും തെരഞ്ഞെടുക്കപെട്ട അംഗങ്ങൾ പങ്കെടുക്കും. പാർലമെന്റിലെ ഒന്നാം നിലയിലുള്ള 63-ാം നന്പർ മുറിയിലാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്.
പാർലമെന്റ് അംഗങ്ങൾക്ക് പുറമേ സംസ്ഥാന നിയമസഭാ അംഗങ്ങളും അതാത് സംസ്ഥാന നിയമസഭാ മന്ദിരങ്ങളിലെ നിശ്ചിത മുറികളിലിരുന്ന് തെരഞ്ഞെടുപ്പിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന പാർലമെന്റ് അംഗങ്ങൾക്ക് പച്ച നിറത്തിലുള്ള ബാലറ്റ് പേപ്പറുകളും സംസ്ഥാന നിയമസഭാ അംഗങ്ങൾക്ക് പിങ്ക് നിറത്തിലുള്ള ബാലറ്റ് പേപ്പറുകളുമാണ് നൽകുന്നത്.
പാർലമെന്റ് അംഗങ്ങളുടെ വോട്ടിന് 700 പോയിന്റുകളാണ് ലഭിക്കുക. എംഎൽഎമാരുടെ വോട്ടിന് അതാത് സംസ്ഥാനങ്ങളുടെ ജനസംഖ്യാനുപാതത്തിലുള്ള പോയിന്റുകളാണ് ലഭിക്കുക. ബാലറ്റ് പേപ്പറുകളുടെ വ്യത്യസ്ത നിറങ്ങൾ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ വോട്ടുകൾ എണ്ണുന്നതിന് റിട്ടേണിംഗ് ഓഫീസറിനെ സഹായിക്കും. ജൂണ്‍ 21ന് പാർലമെന്റ് ഹൗസിലാകും വോട്ടെണ്ണൽ നടക്കുക.