Uncategorized
പക്ഷി നിരീക്ഷണ ദിനത്തിൽ ആറളം സന്ദർശിച്ച് തലക്കാണി ഗവ. യു.പി. സ്കൂൾ വിദ്യാർത്ഥികൾ

ദേശീയ പക്ഷി നിരീക്ഷണ ദിനത്തോടനുബന്ധിച്ച് തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ ആറളം വന്യജീവി സങ്കേതത്തിൽ സന്ദർശനം നടത്തി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഇസ്മായിൽ ആയത്ത്, ഫോറസ്റ്റ് വാച്ചർ സുഷാന്ത് മടപ്പുരയ്ക്കൽ എന്നിവർ ക്ലാസുകളെടുത്തു. പ്രധാനാധ്യാപിക വിജയലക്ഷ്മി പി കെ, വിപിൻ കെ, രാധ കെ.എം, അനുപമ പി.വി, സജന പി.കെ എന്നിവർ നേതൃത്വം നൽകി.



