‘സമുദ്രത്തിനടിയിലൂടെ പോകുന്ന ആശവിനിമയ കേബിളുകള്‍ ലക്ഷ്യം വയ്ക്കും’; മുന്നറിയിപ്പുമായി ഇറാന്‍

തെഹ്‌റാന്‍; ഇറാന്റെ പ്രാദേശിക സുരക്ഷയ്ക്ക് വെല്ലുവിലിയുണ്ടായാല്‍ സമുദ്രത്തിനടിയിലൂടെ പോകുന്ന ആശവിനിമയ കേബിളുകള്‍ ലക്ഷ്യം വയ്ക്കുമെന്ന ഭീഷണിയുമായി ഇറാന്‍. ആഗോള ഇന്റര്‍നെറ്റ് സംവിധാനം തകര്‍ക്കുമെന്നാണ് ഐആര്‍ജിസിയുടെ ഭീഷണി. അതിനിടെ ഇറാന്‍ യുദ്ധത്തില്‍ ഇടുപെടാതിരുന്നതിന് റഷ്യയോട് നന്ദി പറഞ്ഞ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. അമേരിക്ക സാമ്പത്തികമായും സൈനികമായും ഇറാനെ നേരിടുകയാണ്. റഷ്യയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും ട്രംപ് പറഞ്ഞു.
അതേസമയം യെമനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുകയാണ്. യെമനിലെ സൈനിക പരിശീലന കേന്ദ്രത്തിലേക്ക് ഹൂതികള്‍ ഇന്നലെ നടത്തിയ ആക്രമണത്തില്‍ മരണസംഘ്യ 58 ആയി ഉയര്‍ന്നു. 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യെമന്‍ തീരത്ത് ആയുധങ്ങളുമായി എത്തിയ കപ്പല്‍ പിടിച്ചെടുത്തതായി സൗദി സഖ്യ സേന വ്യക്തമാക്കി. പരിശീലന ക്യാമ്പിന് നേരെ ഹൂതികള്‍ മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏദന്‍ ഉള്‍ക്കടലിന് അഭിമുഖമായി നില്‍ക്കുന്ന യെമന്റെ തെക്ക്-മധ്യ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്നതും ഊര്‍ജസമ്പന്നവുമായ ഷബ്വ പ്രവിശ്യയിലാണ് യെമനിലെ ഏറ്റവും വലിയ വ്യാവസായിക നിക്ഷേപമായ ബല്‍ഹാഫ് ദ്രവീകൃത പ്രകൃതി ഗ്യാസ് സൗകര്യം നിലകൊള്ളുന്നത്. ഇവിടേക്കാണ് ഹൂതികളുടെ ആക്രമണമുണ്ടാത്.
തായ്സ് ഗവര്‍ണറേറ്റിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ യെമന്‍ സൈന്യം വ്യോമാക്രമണം നടത്തിയതായി അറിയിച്ചിരുന്നു. വിവിധ മേഖലകളില്‍ പോരാട്ടം തുടരുന്നതിനിടെ, കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഈ ആക്രമണങ്ങളില്‍ 129 ഹൂതി വിമതര്‍ കൊല്ലപ്പെടുകയും 176 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ് വിവരം. അതിനിടെ ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങളെ ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് അപലപിച്ചിരുന്നു. ഈ ആക്രമണങ്ങള്‍ സമാധാന ചര്‍ച്ചകള്‍ക്കിടയിലാണെന്നും യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ കൂടിയാലോചന കൂടാതെയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.



