Uncategorized

തിരുവനന്തപുരത്ത് ഓട്ടിസം ബാധിതന് മരുന്ന് മാറിനൽകിയ സംഭവം: അപകടനില തരണം ചെയ്യാതെ യുവാവ്

തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരുടെ അനാസ്ഥ കാരണം മരുന്നു മാറി ലഭിച്ച ഓട്ടിസം ബാധിതനായ അമ്പരീഷ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ. യുവാവിന് ശ്വാസകോശത്തിൽ അണുബാധയുള്ളതായി ഡോക്ടർ പറഞ്ഞു. മരുന്ന് ഉള്ളിൽ ചെന്നത് പ്രതിരോധ ശേഷി കുറയ്ക്കാനും ഇടയാക്കി.

അമ്പരീഷിനെ വെന്റിലേറ്റർ സപ്പോർട്ടിൽ നിന്നും ടി-പീസിലേക്ക് മാറ്റിയിട്ടുണ്ട്. ടി-പീസിലൂടെയാണ് ഇപ്പോൾ ഓക്സിജൻ നൽകുന്നത്. രോഗിക്ക് വെന്റിലേറ്റർ ഇല്ലാതെ എത്രത്തോളം സമയം തനിയെ ശ്വാസമെടുക്കാൻ സാധിക്കുമെന്ന് പരിശോധിക്കുന്ന പരീക്ഷണ ഘട്ടമാണിത്.

അതേസമയം, അണ്ടൂർക്കോണം സിഎച്ച്സിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം ഉന്നയിച്ച് ഓട്ടിസം ബാധിതനായ യുവാവിന്റെ മാതാവ് പരാതി നൽകിയിട്ടുണ്ട്. അമ്പരീഷിന്റെ മാതാവാണ് പോത്തൻകോട് പൊലീസിൽ പരാതിൽ നൽകിയത്. പൊലീസ് വീട്ടിൽ എത്തി പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്. മാറി നൽകിയ മരുന്നിന്റെ ചിത്രവും ചേർത്തണ് ആണ് പരാതി നൽകിയത്.

അപ്സമാരത്തിന് നൽകുന്ന ക്ലോബാസം മരുന്നിന് പകരം ആന്റി സൈക്കോട്ടിക് മരുന്നായ ക്ലോസപിൻ നൽകുകയായിരുന്നു. മാനസിക രോഗികൾക്ക് നൽകുന്ന മരുന്നാണ് മാറി നൽകിയത്. അപസ്മാരത്തിനുള്ള ക്ലോബാസം 10 എം ജി എന്ന മരുന്നിന് പകരം മാനസിക പ്രശ്‌നങ്ങൾക്കുള്ള ക്ലോസാപൈൻ 100 എം ജി ആണ് മാറി നൽകിയത്. വ്യാഴാഴ്ചയാണ് അണ്ടൂർകോണത്തെ ആശുപത്രിയിലെത്തി രോഗിയുടെ മാതാവ് ഗുളികകൾ വാങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button