ചേലക്കരയിലെ അനധികൃത പാറ ഖനനം: എഫ്ഐആർ ഇട്ടതിന് പിന്നാലെ എസ്ഐ ഗ്രീഷ്മയ്ക്ക് സ്ഥലംമാറ്റം; കോൺഗ്രസ് നേതൃത്വത്തിൻ്റെ ഇടപെടൽ പുറത്ത്

ചേലക്കരയിലെ അനധികൃത പാറ പൊട്ടിക്കൽ കോൺഗ്രസ് നേതൃത്വത്തിൻ്റെ ഇടപെടൽ പുറത്ത്. ചേലക്കര എസ്.ഐയെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയുടെ ഭാഗമെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്.
മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗത്തിൻ്റെ സഹോദരൻ ഉൾപ്പെട്ട കരിങ്കൽ ഖനനത്തിൽ എസ് ഐ ഗ്രീഷ്മ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് കഴിഞ്ഞമാസം 14 നായിരുന്നു. അതേ ദിവസം ചേലക്കരയിലെ കോൺഗ്രസ് നേതാക്കൾ ഗ്രീഷ്മക്കെതിരെ കൂട്ടത്തോടെ മുഖ്യമന്ത്രിയുടെ ഓഫീസിന് പരാതി അയച്ചു. പരാതിതികളുടെ പകർപ്പാണ് പുറത്ത് വന്നത്.
പാർട്ടി പ്രവർത്തകരോട് അപമര്യാദയായി പെരുമാറുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതികൾ. ചേലക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, ചേലക്കര മണ്ഡലം പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എന്നിവരാണ് പരാതി അയച്ചത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് എസ് ഐ ഗ്രീഷ്മയെ തലം മാറ്റിയത്.
കത്തുകളുടെ പകർപ്പ് ഉൾപ്പെടെ കൈരളിന്യൂസിന് ലഭിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്ത അതേ ദിവസം, തന്നെ മൂന്ന് കത്തുകളും മൂന്നു പേരുകളിൽ അയക്കുകയായിരുന്നു. ക്വാറി ഇടപാടിൽ ചേലക്കരയിലെ കോൺഗ്രസ് നേതാക്കളുടെ കൂടി പങ്ക് വെളിവാക്കുന്നതാണ് കത്തുകൾ.




