Uncategorized
“ലീഗിലെ അസുന്നികൾക്ക് വഴങ്ങരുതായിരുന്നു”; വഖഫ് ബോർഡ് പുനഃസംഘടന വിവാദത്തിൽ സാദിഖലി തങ്ങൾക്കെതിരെ റഹ്മത്തുള്ള സഖാഫി

മലപ്പുറം: വഖഫ് ബോർഡ് പുനഃസംഘടന വിവാദത്തിൽ സാദിഖലി ശിഹാബ് തങ്ങൾക്ക് മറുപടിയുമായി എസ്‌വൈഎസ് നേതാവ് റഹ്മത്തുള്ള സഖാഫി. സമസ്തയിൽ നിന്ന് പുറത്താക്കിയ ആളെ പ്രതിനിധിയെന്ന് പറയുന്നത് പരിഹാസ്യമാണെന്ന് സഖാഫി ആരോപിച്ചു. ലീഗ് പുറത്താക്കിയ കെ.എസ് ഹംസയെ ലീഗ് പ്രതിനിധിയെന്ന് പറഞ്ഞാൽ എങ്ങനെയുണ്ടാകുമെന്നും റഹ്മത്തുള്ള സഖാഫി ചോദിച്ചു.
ലീഗുമായി സുന്നികൾ എന്നും കലഹിച്ചുക്കൊണ്ടിരിക്കണമെന്ന് ആഗ്രഹിക്കുന്ന അസുന്നികൾ ലീഗിലുണ്ട്. ലീഗിലെ അസുന്നികൾക്ക് വഴങ്ങരുതായിരുന്നുവെന്നും റഹ്മത്തുള്ള സഖാഫി പറഞ്ഞു. ഇരു സമസ്തകളുടെയും സാന്നിധ്യം ഒഴിവാക്കാൻ നല്ല ഗൂഢാലോചന തന്നെ നടന്നിട്ടുണ്ട്. സ്ത്രീ പ്രാതിനിധ്യം നിയമ പ്രകാരം ഉള്ളതിനേക്കാൾ കൂടുതൽ എടുത്താണ് അംഗബലം ഒമ്പതിൽ എത്തിച്ചതെന്നും സഖാഫി പറഞ്ഞു.




