Uncategorized

ഒന്നും മറന്നിട്ടില്ല വിജയാ’; കോട്ടയത്ത്‌ ഉമ്മൻചാണ്ടിയുടെ ചിത്രം പങ്കുവെച്ച് ഫ്ലെക്സ് ബോർഡുകൾ

കോട്ടയം: മാസപ്പടി കേസിലെ സര്‍ക്കാര്‍ സമീപനത്തെ ചൊല്ലി കോൺഗ്രസിൽ അമർഷം പുകയുന്നതിനിടെ കോട്ടയത്ത്‌ മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രം പങ്കുവെച്ച് ഫ്ലെക്സ് ബോർഡുകൾ. നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ലെന്നാണ് ഫ്ലെക്സ് ബോർഡിലെ പരാമര്‍ശനം. ‘ഞങ്ങളുടെ സാറിനോട് ചെയ്തതൊന്നും മറക്കാനാവില്ല ഞങ്ങൾക്ക്’ എന്നും ബോർഡിൽ പറയുന്നു. കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് ഫ്ലെക്സുകൾ പ്രത്യക്ഷപ്പെട്ടത്. നഗരത്തിൽ പലയിടത്തും ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

കോൺഗ്രസിൽ അമർഷം പുകയുന്നു
ഹൈക്കോടതിയിൽ സർക്കാർ‍ സ്വീകരിച്ച പിണറായി അനുകൂല നിലപാടിൽ വിമർശനവുമായി കൂടുതൽ കോൺഗ്രസ് നേതാക്കൾ. സര്‍ക്കാര്‍ നിലപാടിനെതിരായ മാത്യു കുഴൽ നാടന്‍റെ വിമര്‍ശനത്തിന് കോണ്‍ഗ്രസിൽ പിന്തുണയേറുകയാണ്. ഉമ്മൻ ചാണ്ടിയെ ബലാത്സംഗക്കേസിൽപ്പെടുത്തിയ ആളാണ് പിണറായിയെന്നും അക്കാര്യം മറക്കണോയെന്നും മാത്യു കുഴൽനാടൻ ഇന്നലെയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചോദിച്ചു. ഉമ്മൻ ചാണ്ടിക്ക് നീതി കൊടുത്തിട്ടില്ലെന്നും എന്നാൽ അത് പറഞ്ഞ് മറ്റൊരാളെ വേട്ടയാടുന്നത് കോണ്‍ഗ്രസ് ശൈലി അയല്ലെന്നുമായിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button