Uncategorized

സർക്കാ‍ർ ജീവനക്കാരുടെയും പെൻഷൻകാരുടേയും ഡിഎയും ഡിആറും അനുവദിച്ച് ഉത്തരവിറക്കി, പക്ഷേ മുൻകാല പ്രാബല്യമില്ല

തിരുവനന്തപുരം: സംസ്ഥാന സർക്കാ‍ർ ജീവനക്കാർക്ക് ആശ്വാസം. രണ്ട് ശതമാനം ഡി എയും പെൻഷൻകാർക്ക് രണ്ട് ശതമാനം ഡി ആറും അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. നവംബർ ഒന്നിന് വിതരണം ചെയ്യുന്ന ശമ്പളത്തോടൊപ്പം വർദ്ധിച്ച തുക വരും. ജനുവരി മുതലുള്ള വർദ്ധനവായിരുന്നു നടപ്പിലാവേണ്ടിയിരുന്നത്. എന്നാൽ മുൻകാല പ്രാബല്യമില്ലെന്നാണ് ഉത്തരവിൽ നിന്നും വ്യക്തമാകുന്നത്. കുടിശ്ശിക സംബന്ധിച്ച് പ്രത്യേക ഉത്തരവ് പുറത്തിറക്കും എന്നും സർക്കാർ വ്യക്തമാക്കി. പുതിയ ഉത്തരവോടെ ഡി എ 37 ശതമാനമാകും. 96 കോടിയാണ് 2 ശതമാനം ഡി. എ / ഡി.ആർ അനുവദിക്കുന്നതിലൂടെ പ്രതിമാസം അധിക ചെലവായി വരുന്നത്. നവംബർ ഒന്നിന് വിതരണം ചെയ്യുന്ന ശമ്പളത്തോടും പെൻഷനോടും ഒപ്പം 2 ശതമാനം ഡി.എ / ഡി.ആർ കൂടി ലഭിക്കും.

വി ഡി സതീശൻ സർക്കാ‍ർ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ഡി എ അനുവദിക്കുന്നത്. കേന്ദ്രസ‍ർക്കാ‍ർ ജീവനക്കാരുടെ ഡ‍ിഎയുമായി താരതമ്യം ചെയ്യുമ്പോൾ ഇനി 13 ശതമാനം ഡി എ കൂടി കൊടുക്കാനുണ്ട്. ഇതെല്ലാം ഘട്ടം ഘട്ടമായി നൽകുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ജീവനക്കാർക്ക് അവസാനമായി ഡി എ അനുവദിച്ചത്. മൂന്ന് ശതമാനം മാറ്റി വച്ച് ഡി എ കുടിശിഖയും 10 ശതമാനം ഡിഎയും അനുവദിച്ച് 35 ശതമാനായി. ജീവനക്കാരുടെ ആനുകൂല്യങ്ങൾ പിടിച്ച് വച്ചത് തദ്ദേശതെരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് ഒരു കാരണമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലായിരുന്നു അന്നത്തെ എൽഡിഎഫ് തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button