Uncategorized

എട്ട് വർഷമായി കേരളത്തിൽ; ഇടുക്കിയിൽ ബംഗ്ലാദേശ് പൗരൻ പിടിയിൽ

മതിയായ രേഖകളില്ലാതെ രാജ്യത്ത് കടന്നുകൂടിയ ബംഗ്ലാദേശ് പൗരൻ ഇടുക്കി അടിമാലിയിൽ പൊലീസ് പിടിയിൽ. ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് റസാബുൽ ഇസ്ലാമാണ് (34) അടിമാലി പൊലീസിന്റെ പിടിയിലായത്. ബംഗ്ലാദേശ് ചുവതങ്ക ജില്ലയിലെ സുമത്രീയാ കോളനി സ്വദേശിയായ ഇയാൾ കഴിഞ്ഞ എട്ട് വർഷമായി കേരളത്തിൽ പല സ്ഥലങ്ങളിലായി കെട്ടിട നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു.ഇതിനിടെ കേന്ദ്ര ഏജൻസികളുടെ നിർദ്ദേശാനുസരണം പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ ഇന്നലെ വൈകിട്ട് അടിമാലി ടൗൺ പരിസരത്തു നിന്നും അടിമാലി സ്റ്റേഷൻ ഓഫീസർ അജീഷ് കെ ജോണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. പ്രതിയെ മറ്റു നടപടികൾക്കു ശേഷം വൈകുന്നേരം അടിമാലി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button