Uncategorized

സെപ്റ്റിക് ടാങ്ക് കവിഞ്ഞൊഴുകുന്നു, ഭിത്തിയിൽ വിള്ളൽ, സുരക്ഷയിൽ ആശങ്ക; മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് വാസയോ​ഗ്യമല്ലെന്ന് അമിക്കസ് ക്യൂറി

കൊച്ചി: എറണാകുളം മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് വാസയോ​ഗ്യമല്ലെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്. ഫ്ലാറ്റ് നിവാസികളെ ഉടൻ മാറ്റി പാർപ്പിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. അപ്പാർട്ട്മെന്റുകളിൽ ചോർച്ചയും ഭിത്തികളിൽ വിള്ളലുമുണ്ടെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നു. വൈദ്യുതി സംവിധാനങ്ങളിൽ തുരുമ്പുണ്ട്. സെപ്റ്റിക് ടാങ്ക് കവിഞ്ഞൊഴുകുന്ന അവസ്ഥയിലാണ്. ഹൈടെൻഷൻ വൈദ്യുത ലൈൻ മൂലം കെട്ടിടത്തിനു സുരക്ഷാ ആശങ്കയുണ്ടെന്നും അമിക്കസ് ക്യൂറിയുടെ കണ്ടെത്തലുകളിലുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button