Uncategorized

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റ്; സൈബർ പൊലീസ് ശേഖരിച്ച യൂട്യൂബർ അരുണിന്റെ ഫോൺ വിവരങ്ങൾ രാഹുലിന്റെ സൈബർ ടീമിന്റെ കയ്യിൽ, പരാതി നൽകിയിട്ടും നടപടിയില്ല

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യൂട്യൂബർക്കെതിരെ സൈബർ പൊലീസിന്റെ പരാക്രമം. പത്തനംതിട്ടയിലെ സൈബർ പൊലീസ് ആണ് മാവേലിക്കര സ്വദേശിയായ അരുണിന്റെ മൊബൈൽ ഫോണും മറ്റും പിടിച്ചു വാങ്ങിയത്. അരുണിന്റെ മാവേലിക്കരയിലെ വീട്ടിലെത്തിയായിരുന്നു പൊലീസിന്റെ ഈ അതിക്രമം

പിന്നീട്, സാധാരണ വേഷത്തിൽ ലുങ്കി ധരിച്ച് വീട്ടിലിരുന്ന് അരുണിന്റെ ചിത്രങ്ങൾ സൈബർ പൊലീസ് പകർത്തി. ഇത് രാഹുൽ മാങ്കോട്ടത്തിന്റെ കൈകളിൽ എത്തിച്ചു. ഈ ലുങ്കിയുടുത്ത ചിത്രങ്ങൾ ഉപയോഗിച്ച് അരുണിനെതിരെ രാഹുലിന്റെ സൈബർ ടീം ഇപ്പോൾ വ്യാപകമായ രീതിയിൽ ലൈംഗിക അധിക്ഷേപം നടത്തി വരികയാണ്. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടും നിയമ നടപടി സ്വീകരിക്കുന്നില്ലെന്നും അരുണിന്റെ പരാതി.

ആത്മഹത്യയുടെ വക്കിലെത്തിയ അരുൺ സംഭവം മാവേലിക്കര എംഎൽഎ അരുൺ കുമാറിനെ അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിന്റെ ക്രൂരമായ നടപടിക്കെതിരെ പ്രതിഷേധ സമരങ്ങൾ നടത്താൻ ഒരുങ്ങുകയാണ് ഡിവൈഎഫ്ഐ. കേരളത്തിൽ പൊലീസിനെ നിയന്ത്രിക്കുന്നത് രാഹുൽ മാങ്കൂട്ടത്തിലാണോ രമേശ് ചെന്നിത്തലയാണോ എന്ന് വ്യക്തമാക്കണമെന്നും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കൂടിയായ മാവേലിക്കര എംഎൽഎ അരുൺകുമാർ പറഞ്ഞു. ആഭ്യന്തര വകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് അടക്കം പ്രതിഷേധ മാർച്ച് നടത്തുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button