Uncategorized

‘സുപ്രീംകോടതിയുടെ വാതിൽ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയാണ്, ആര്‍ക്കും പരാതി നല്‍കാം’: ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ വാതില്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. ആര്‍ക്കും പരാതി നല്‍കാമോന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചോരി ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുമായി ബന്ധപ്പെട്ട നിവേദനം നല്‍കാന്‍ സമയം അനുവദിക്കണമെന്ന ഇൻഡ്യ സഖ്യ നേതാക്കളുടെ ആവശ്യം തള്ളിയതില്‍ പ്രതികരിക്കുകയായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. കഴിഞ്ഞദിവസമാണ് തനിക്ക് കത്ത് ലഭിച്ചതെന്നും അതിനാല്‍ രാത്രിയാണ് മറുപടി നല്‍കിയതെന്നും വ്യക്തമാക്കിയ അദ്ദേഹം നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ കഴിയാത്തതിന്റെ കാരണം കത്തില്‍ വ്യക്തമാക്കിയിരുന്നതായും മാധ്യമങ്ങളോട് പ്രതികരിച്ചു.’കഴിഞ്ഞദിവസമാണ് കത്ത് എനിക്ക് ലഭിച്ചത്. കഴിഞ്ഞ രാത്രി തന്നെ മറുപടിയും നല്‍കി. ശനിയാഴ്ചത്തെ തീയതിയാണ് അതില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞദിവസം ഇവിടെ ഇല്ലാത്തതിനാല്‍ നേരത്തെ എനിക്ക് കത്ത് ലഭിക്കാത്ത സാഹചര്യമുണ്ടായി. ചില കാരണങ്ങള്‍ മൂലമാണ് കൂടിക്കാഴ്ചയ്ക്ക് കഴിയാത്തതെന്ന് കത്തില്‍ ഞാന്‍ വ്യക്തമാക്കിയിരുന്നു. കത്തിലെ ഉള്ളടക്കമെന്താണെന്ന് നിങ്ങള്‍ അവരോട് തന്നെ ചോദിക്കണം. ഞാന്‍ അതിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുകയാണ്.’- ചീഫ് ജസ്റ്റിസ് പറഞ്ഞു.

‘സുപ്രീംകോടതിയുടെ വാതില്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണ്. ആര്‍ക്കും പരാതി നല്‍കാം. സാധാരണക്കാരനും ഒരു തെരഞ്ഞെടുക്കപ്പെട്ട സംഘടനയുടെ അംഗത്തിനും, ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്. നിയമാനുസൃതമായി അവകരുടെ ആശങ്കകള്‍ ഞങ്ങള്‍ കേള്‍ക്കുകയും അര്‍ഹരായവര്‍ക്ക് അവരുടെ അവകാശം ലഭിച്ചോയെന്ന് ഉറപ്പുവരുത്തുകയും ചെയ്യും’, എംപിമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ക്ക് അവരുടെ ആശങ്കകള്‍ എങ്ങനെ അറിയാക്കാന്‍ കഴിയുമെന്ന ചോദ്യത്തിന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.

തിങ്കളാഴ്ച വൈകീട്ട് കാണുന്നതിന് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇൻഡ്യ സഖ്യ നേതാക്കള്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയത്. എസ്‌ഐആറുമായി ബന്ധപ്പെട്ട നിര്‍ണായക വിഷയങ്ങള്‍ സംസാരിക്കാന്‍ സമയം അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യമാണ് നിഷേധിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button