Uncategorized

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; അമേരിക്ക ഇടപെടുമെന്ന് റിപ്പോർട്ട്

റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണങ്ങള്‍ ഉണ്ടായതായി സൗദി സഖ്യസേന. വിമാനത്താവളത്തിലെ പാസഞ്ചര്‍ ഹാള്‍ നമ്പര്‍ നാലില്‍ അജ്ഞാത പ്രൊജക്ടൈല്‍ പതിച്ചതിനെ തുടര്‍ന്ന് തീപിടിത്തമുണ്ടായതായി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. വിമാനത്താവളത്തിന് സമീപം എത്തിയ ക്രൂയിസ് മിസൈലിനെ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞതായും അദ്ദേഹം അറിയിച്ചു.

അതേസമയം, കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ ഒരു ഇന്ത്യക്കാരന്‍ മരിച്ചു. 10 ഇന്ത്യക്കാര്‍ പരിക്ക് പറ്റി ചികിത്സയിലുണ്ടെന്ന് സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരുന്നതായി എംബസി അറിയിച്ചു. ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 300-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button