കളമശ്ശേരി കൂട്ടബലാത്സംഗ കേസ്; പ്രതികൾക്ക് തെളിവ് നശിപ്പിക്കാൻ മറ്റു ചിലരുടെ സഹായം ലഭിച്ചതായി സൂചന

കളമശ്ശേരി സ്പാ കൂട്ട ബലാത്സംഗ കേസിലെ പ്രധാന പ്രതികൾക്ക് തെളിവുകൾ നശിപ്പിക്കാൻ മറ്റു ചിലരുടെ കൂടി സഹായം ലഭിച്ചതായി സൂചന. ബലാത്സംഗത്തിന് ഇരയായ യുവതി ആദ്യം എത്തിയ സ്പായിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചില്ല.
ശ്രീരാജ്, ജിത്തു മാർട്ടിൻ എന്നീ പ്രതികളുമായി മൂന്ന് സ്പാകളിൽ ഇന്നലെ കളമശ്ശേരി പോലീസ് തെളിവെടുപ്പ് നടത്തി. റിമാൻഡിൽ ഉള്ള മറ്റു രണ്ടു പ്രതികളെ പോലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും.
മൂന്നും നാലും പ്രതികളായ ശരണ്യ ശശി, വിഎസ് സഞ്ജയ് എന്നിവരെ പോലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും.ശരണ്യക്ക് കേസിൽ മുഖ്യ പങ്കുണ്ടെന്ന് അതിജീവിത മൊഴി നൽകിയിരുന്നു. ഇരുവരെയും ചോദ്യം ചെയ്യുന്നതോടെ കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളെക്കുറിച്ചും റാക്കറ്റിലെ മറ്റ് കണ്ണികളെ കുറിച്ചും കൂടുതൽ വിവരം ലഭിക്കുമെന്നാണ് പോലീസിന്‍റെ പ്രതീക്ഷ.സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ഒടുവില്‍ അറസ്റ്റിലായ ശരണ്യ ശശിയെയും വി എസ് സഞ്ജയ് നെയും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ശരണ്യയ്ക്ക് കേസില്‍ മുഖ്യ പങ്കുണ്ടെന്നാണ് അതിജീവിതയുടെ മൊഴി.ശരണ്യയെ വിശ്വസിച്ചാണ് രാത്രി ലോഡ്ജിലെത്തിയതെന്നും തന്നെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ ശരണ്യയുമുണ്ടെന്നും അതിജീവിത പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.
നിലവില്‍ അറസ്റ്റിലായ നാലുപേര്‍ക്കു പുറമെ മറ്റ് രണ്ടുപേര്‍ക്ക് കൂടി കേസില്‍ പങ്കുണ്ടെന്നും അതിജീവിത പോലീസിന് വിവരം നല്‍കിയിട്ടുണ്ട്. ഇവരെക്കുറിച്ചും റാക്കറ്റിലെ മറ്റ് കണ്ണികളെക്കുറിച്ചും ശരണ്യയെ ചോദ്യം ചെയ്യുന്നതോടെ അറിയാനാകുമെന്നാണ് പോലീസ് കരുതുന്നത്.പ്രതികള്‍ കൂടുതല്‍ പേരെ പീഡനത്തിനിരയാക്കിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.




