Uncategorized

കളമശേരി കൂട്ടബലാത്സംഗ കേസ്: വനിതാ കമ്മിഷന്‍ സ്വമേധയാ കേസ് എടുത്തു

കൊച്ചി: കളമശേരി കൂട്ടബലാത്സംഗ കേസില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസ് എടുത്തു. വനിത കമ്മിഷന്‍ അധ്യക്ഷ യുവതിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. പിന്നാലെയാണ് കേസ് എടുത്തിട്ടുണ്ടെന്നും അറിയിച്ചത്.
ഒക്ടോബര്‍ രണ്ടിനാണ് വിവാഹിതയായ യുവതിയെ പ്രതികള്‍ സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് ലോഡ്ജിലേക്ക് വിളിപ്പിച്ച് മദ്യലഹരിയില്‍ ബലാത്സംഗത്തിനിരയാക്കിയത്. എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ വായിലൂടെ നിര്‍ബന്ധിച്ച് കഴിപ്പിച്ചുവെന്നും വെള്ളത്തില്‍ കലക്കി കുടിപ്പിച്ചുവെന്നും ഭര്‍ത്താവ് പ്രതികരിച്ചിരുന്നു. യുവതിയുടെ വിശദമായ മൊഴി പൊലിസ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കേസില്‍ ആദ്യം അറസ്റ്റിലായ ഒന്നാം പ്രതി ശ്രീരാജ്, നാലാം പ്രതി ജിത്ത് മാര്‍ട്ടിന്‍ എന്നിവരെ ഇന്ന് കളമശേരി ഉണിച്ചിറയിലെ ഡിലൈറ്റ് സ്പായിലും ഇടപ്പള്ളിയിലെ ലോഡ്ജിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. രണ്ടാം പ്രതി ശരണ്യ എന്ന അമ്മു, മൂന്നാം പ്രതി സഞ്ജു സഞ്ജയ് എന്നിവരെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button