Uncategorized
റോഡില്‍ തടസം; ചോദ്യം ചെയ്ത കാര്‍യാത്രികനെ കല്ലുകൊണ്ട് ഇടിച്ചതായി പരാതി

വൈപ്പിന്‍: റോഡില്‍ മാര്‍ഗതടസം ഉണ്ടാക്കിയത് ചോദ്യം ചെയ്ത കാര്‍ യാത്രികനെ കല്ലുകൊണ്ട് ഇടിച്ചതായി പരാതി. എളങ്കുന്നപ്പുഴ സ്വദേശി വിപിന്‍ വര്‍ഗീസിനാണ് ഇടിയേറ്റത്. കഴിഞ്ഞ ദിവസം മാലിപ്പുറം പാലത്തിന് സമീപം സുഹൃത്തിന്റെ കാറില്‍ സഞ്ചരിക്കവേയാണ് സംഭവം
അലക്ഷ്യമായി റോഡ് മറികടന്ന ഒരു കാല്‍നടയാത്രക്കാരനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ മാര്‍ഗ തടസം സൃഷ്ടിക്കുകയും റോഡില്‍ കിടന്ന കല്ലെടുത്ത് വിപിന്‍ വര്‍ഗീസിനെ മുഖത്ത് ഇടിക്കുകയും ആയിരുന്നു.
സംഭവത്തില്‍ എളങ്കുന്നപ്പുഴ സ്വദേശി ആന്റണി എന്നയാള്‍ക്കെതിരെ ഞാറക്കല്‍ പൊലിസ് കേസ് എടുത്തു.




