Uncategorized

സ്വകാര്യ ബസുകളുടെ മത്സരയോട്ടം, ജീവനുകള്‍ പൊലിയുന്നു, ശക്തമായ പൂട്ടിടണം: ഹൈബി ഈഡന്‍

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ ഗതാഗത മന്ത്രി അടിയന്തര നടപടി എടുക്കണമെന്ന് ഹൈബി ഈഡന്‍ എംപി. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ പൂട്ടണം. കാല്‍നട യാത്രികര്‍ക്ക് നടക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു.ടൂറിസം ബോട്ട് സര്‍വീസ് ഉദ്ഘാടന വേദിയില്‍ ഗതാഗത മന്ത്രി വേദിയിലിക്കെയാണ് എംപി സംസാരിച്ചത്. കാല്‍നട യാത്രക്കാര്‍ക്കും ടൂ വീലര്‍ യാത്രക്കര്‍ക്കും സ്വകാര്യ വാഹന യാത്രക്കാര്‍ക്കും യാത്ര ചെയ്യാന്‍ പറ്റാത്ത മത്സരയോട്ടമാണ് കൊച്ചി നഗരത്തില്‍ സ്വകാര്യ ബസുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കര്‍ശനമായ നിര്‍ദേശവും നടപടിയും വേണം. ലഹരി ഉപയോഗിച്ച് ഓടിക്കുന്ന ആള്‍ക്കാരുണ്ട്. ജീവനുകള്‍ പൊലിയുന്നതില്‍ ശക്തമായ പൂട്ട് കൊണ്ടുവരാന്‍ മന്ത്രി തയാറാകണമെന്നും എംപി പറഞ്ഞു.

അതേസമയം, സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ പൊലിസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ ഒമ്പതു മുതല്‍ 30 വരെ നടത്തിയ പരിശോധനയില്‍ വിവിധ നിയമലംഘനങ്ങള്‍ക്കായി 2,003 പെറ്റി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ച 41 ബസ് ഡ്രൈവര്‍മാര്‍ക്കെതിരെയും അപകടകരമായും അലക്ഷ്യമായും വാഹനമോടിച്ചതിന് 71 പേര്‍ക്കെതിരെയും മത്സരയോട്ടത്തിന് 130 പേര്‍ക്കെതിരെയും കേസെടുത്തിരുന്നു.

ഡോറുകള്‍ തുറന്നിട്ട് യാത്ര ചെയ്തതിന് 221 കേസുകളും ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്താത്ത കുറ്റത്തിന് 280 കേസുകളും ലൈസന്‍സില്ലാത്ത കണ്ടക്ടര്‍മാര്‍ക്കെതിരെ 259 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫ്രീ ലെഫ്റ്റ് തടസപ്പെടുത്തിയത് (54), സിഗ്‌നല്‍ നിയമലംഘനം (23), അമിതമായി ഹോണ്‍ മുഴക്കല്‍ (13) തുടങ്ങിയ മറ്റ് വിവിധ ലംഘനങ്ങള്‍ക്കെതിരെയും പോലിസ് കര്‍ശന നടപടി സ്വീകരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button