Uncategorized

ഇടതുപക്ഷത്തെ എഴുതിത്തള്ളിയവർ തന്നെ ഒഴിവാക്കാനാവില്ലെന്ന് തിരുത്തി പറഞ്ഞു: പിണറായി വിജയൻ

ഇടതുപക്ഷത്തെ എഴുതിത്തള്ളിയവർ തന്നെ ഒഴിവാക്കാനാവില്ലെന്ന് തിരുത്തി പറഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സിപിഐഎമ്മിനും എൽഡിഎഫിനും തിരിച്ചു വരാൻ കഴിയില്ലെന്നാണ് അവർ വിചാരിക്കുന്നത്. എന്നാൽ പാർട്ടി ഊർജ്വസ്വലത കൈവരിക്കുന്നതിനുള്ള തീരുമാനങ്ങളുണ്ടായി. അത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളിലൂടെ വ്യക്തമായെന്നും പിണറായി വിജയൻ വ്യക്തമാക്കി.തിരുവനന്തപുരത്തെ വിദ്യാർഥി ആക്രമണത്തെയും അദ്ദേഹം വിമർശിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന യൂത്ത് കോൺഗ്രസ് മാർച്ച് അവർക്ക് മാത്രമറിയാവുന്ന കാരണത്താൽ യൂണിവേഴ്സിറ്റി ക്യാമ്പസിനു മുന്നിൽ നിന്നാരംഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. തീപന്തവും കുപ്പികളുമായി വിദ്യാർത്ഥികളെ അക്രമിക്കുകയായിരുന്നു. ഒരു കാരണവുമില്ലാതെ കുട്ടികളെ മർദിച്ചു. പരുക്ക് പറ്റിയവരെ ആശുപത്രിയിൽ കൊണ്ടുപോവുമ്പോൾ പൊലീസ് ആംബുലൻസ് തടഞ്ഞുവെന്നും പിണറായി വിജയൻ ചൂണ്ടികാട്ടി.

കേരളത്തിലെ ഗവൺമെൻ്റ് ഗവൺമെൻ്റായല്ല പ്രവത്തിക്കുന്നത്. യുഡിഎഫ് കൺവീനറാണ് അടൂർ പ്രകാശിന് മാധ്യമങ്ങളുടെ മുമ്പിൽ പൊട്ടിത്തെറിക്കേണ്ടിവന്നു. സർക്കാരിൻ്റെ കെടുകാര്യസ്ഥത തുറന്നു പറയേണ്ടിവന്നു. ജനാധിപത്യം എവിടെ, ഏകപക്ഷീയ തീരുമാനമാണ് എടുക്കുന്നതെല്ലാം പറയുന്നത് യുഡിഎഫ് കൺവീനറാണ്. ഒരോരുത്തരും പരസ്യമായി അതൃപ്‌തി പ്രകടിപ്പിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിചേർത്തു.ആരോഗ്യ മേഖല എന്തൊരു ഗതികേടിലാണ്. കേരളത്തിൻ്റെ തനിമ തകർക്കുകയാണ്. നാലു മാസം കൊണ്ട് ചിത്രം മാറിയെന്നും ഇങ്ങനെ പോകാൻ പറ്റില്ലെന്ന് ഭരണത്തിന് നേതൃത്വം നൽകുന്നവർ തന്നെ പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button