Uncategorized
കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ സ്‌കൗട്ട്സ് &ഗൈഡ്സിൻെ നേതൃത്വത്തിൽ കേളകം പഞ്ചായത്തിൽ ഗാന്ധി ജയന്തി ദിനാചരണം നടത്തി

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ കേളകം പഞ്ചായത്തിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്‌റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൻ സുനിത വാത്യാട്ട് അധ്യക്ഷയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.ബിജു പെരുമത്തറ , പ്രിൻസിപ്പാൾ എൻഐ ഗീവർഗീസ്, സ്കൗട്ട് മാസ്റ്റർ കെ വി ബിജു തുടങ്ങിയവർ സംസാരിച്ചു.
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ വിവിധ ഗ്രൂപ്പുകൾ തിരിഞ്ഞ് ഹരിത കർമ്മ സേനാംഗങ്ങളോടൊപ്പം ടൗണിൻ്റെ വിവിധ ഭാഗങ്ങൾ ശുചീകരിച്ചു. പരിപാടികൾക്ക് കേളകം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ അബ്ദുൾ സലാം, ഗൈഡ് അധ്യാപിക സ്മിത കേളോത്ത് , പഞ്ചായത്ത് അധികൃതർ എന്നിവർ നേതൃത്വം നൽകി.




