Uncategorized
തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തലയില്‍ ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 16, 17 വയസുള്ളവരാണ് പ്രതികളെന്നാണ് വിവരം.
പ്രതികളുടെ ഒരാളുടെ വീട്ടിൽ വച്ചാണ് പീഡനം നടന്നത്. മൂന്നുപേരും മാറി മാറി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. സ്കൂളില്‍ നടന്ന കൗണ്‍സലിങ്ങിനിടെയാണ് പെണ്‍കുട്ടി സംഭവം പുറത്തു പറഞ്ഞത്.തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വിവരം വീട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ പിടികൂടിയത്. മൂന്ന് പേർക്കുമെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്ന് മണ്ണന്തല പൊലീസ് അറിയിച്ചു.




