Uncategorized

പ്രധാന തസ്‌തികകളിൽ സ്ഥിരം നിയമനം നടത്താതെ പെരിയ കേന്ദ്ര സർവ്വകലാശാല, അധ്യാപകർക്ക് അധിക ചുമതല, ക്ലാസുകൾ മുടങ്ങുന്നതായി പരാതി

പെരിയ: പ്രധാന തസ്‌തികകളിൽ സ്ഥിരം നിയമനം നടത്താതെ പെരിയ കേന്ദ്ര സർവ്വകലാശാല. രജിസ്ട്രാറും ഫിനാൻസ് ഓഫീസറും അടക്കം നിരവധി തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. അധ്യാപകർക്ക് അധിക ചുമതല നൽകിയതോടെ പഠനത്തെ ബാധിക്കുന്നു എന്നാണ് വിദ്യാർത്ഥികളുടെ പരാതി. പെരിയ കേന്ദ്ര സർവ്വകലാശാലയിൽ ഒരു വർഷത്തോളമായി സുപ്രധാന രജിസ്ട്രാർ പദവി ഒഴിഞ്ഞ് കിടക്കുന്നത്.ഫിനാൻസ് ഓഫീസർ തസ്തികയിലും സ്ഥിരം നിയമനമില്ല. ലൈബ്രേറിയൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവയും സ്ഥിര നിയമനമില്ലാതെ ഒഴിഞ്ഞു കിടക്കുന്നു. ലീഗൽ സെൽ ഡയറക്ടർ, പർച്ചേസ് സെക്ഷൻ ഡെപ്യൂട്ടി രജിസ്ട്രാർ, റിസർച്ച് ആൻ്റ് ഡെവലപ്മെൻറ് സെൽ മേധാവി, എസ്റ്റേറ്റ് സെക്ഷൻ ജോയിൻ്റ് ഡയറക്ടർ, സ്പെഷ്യൽ ഓഫീസർ ടു വി.സി. തുടങ്ങിയ തസ്തികകളും അദ്ധ്യാപകർക്ക് അധിക ചുമതല നൽകി ഇൻ-ചാർജ് ഭരണത്തിലാണ്. ഭരണ ചുമതലകൾ ഏറ്റെടുക്കേണ്ടി വരുന്നതിനാൽ അധ്യാപകർക്ക് കൃത്യമായി ക്ലാസുകൾ എടുക്കാൻ കഴിയുന്നില്ലെന്നും ഇത് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നുമെന്നുമാണ് ഉയരുന്ന പരാതി.
കഴിഞ്ഞ മാസം ഫിനാൻസ് ഓഫീസർ പദവിയിലേക്ക് അഭിമുഖം നടത്തിയങ്കിലും പങ്കെടുത്ത 13 പേരും അനുയോജ്യരല്ലെന്നായിരുന്നു വൈസ് ചാൻസലറുടെ തീരുമാനം.എക്സിക്യൂട്ടീവ് എൻജിനീയർ തസ്തിക ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷമായി. രജിസ്ട്രാർ നിയമനം നടത്താനായി വിജ്ഞാപനം പുറത്തിറക്കി 10 മാസത്തോളമായിട്ടും നിയമനം നടത്താതെ വൈസ് ചാൻസലർ അകാരണമായി ഇത് നീട്ടിക്കൊണ്ടു പോകുകയാണെന്നാണ് ആക്ഷേപം.എത്രയും വേഗം സ്ഥിരം നിയമനം നടത്തി പ്രശ്നം പരിഹരിക്കണമെന്നാണ് ഉയരുന്ന ആവശ്യം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button