Uncategorized

കെ എം ഷാജിയുടെ വണ്ടി കേടായതുകൊണ്ട് വർക്ക്ഷോപ്പിൽ കൊടുത്തപ്പോഴാണ് മറ്റൊരു വണ്ടി നോക്കിയത്: ന്യായീകരണവുമായി പിഎംഎ സലാം

കെ എം ഷാജിയുടെ ആഡംബരകാർ യാത്രയിൽ ന്യായീകരണവുമായി ലീ​ഗ് നേതാവ് പിഎംഎ സലാം. കെ എം ഷാജിയുടെ വണ്ടി കേടായതുകൊണ്ട് വർക്ക്ഷോപ്പിൽ കൊടുത്തപ്പോഴാണ് മറ്റൊരു വണ്ടി നോക്കിയതെന്ന് പിഎംഎ സലാം പറഞ്ഞു. ആക്ഷേപം ഉയർന്നപ്പോൾ തിരിച്ചുകൊടുത്തുവെന്നും ഷാജിക്ക് ജാഗ്രത കുറവ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. പശു ചത്താലും മോരിലെ പുളി പോകില്ലെന്ന് പറയുമ്പോലെയാണ് ഷാജിക്കെതിരായ ആക്ഷേപമെന്നും അദ്ദേഹം കൂട്ടിചേർത്തു. പിണറായിയുടെ മാതൃക വിദേശപര്യടനത്തിൽ എന്തായാലും കാട്ടില്ലെന്നും മന്ത്രിമാരുടെ വിദേശപര്യടനത്തിൽ പിഎംഎ സലാം ന്യായീകരിച്ചു.

പിണറായിക്കും റിയാസിനുമെതിരായ പ്രാഥമികാനേഷണത്തിൽ ആർക്കെതിരെയും വിദ്വേഷമില്ല. ആരോടും പ്രതികാരത്തിനില്ലെന്നും ഇ ഡിയേയും പൂർണവിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button