Uncategorized

അന്നദാനത്തിന് തയ്യാറാക്കിയ സാമ്പാറിൽ വീണു; യുവതിക്ക് ദാരുണാന്ത്യം

ഗണേശോൽസവത്തോട് അനുബന്ധിച്ചുള്ള അന്നദാനത്തിനായി തയാറാക്കിയ സാമ്പാറിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. വിജയവാഡയിലാണ് സംഭവം. സുജാത (46) എന്ന സ്ത്രീയാണ് മരിച്ചത്. അന്നദാനത്തിനായി ഭക്ഷണം തയാറാക്കാൻ സഹായിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

അടുപ്പിൽ നിന്നും തിളച്ച സാമ്പാർ ചെമ്പ് മറ്റൊരാളുടെ സഹായത്തോടെ അകത്തേക്ക് പിടിച്ചു കൊണ്ട് വയ്ക്കുകയായിരുന്നു സുജാത. ഇതിനിടയിൽ ബാലൻസ് നഷ്‌ടമായി ചെമ്പിലേക്ക് മുഖം കുത്തി വീണുപോയി. സാരമായി പൊള്ളലേറ്റ സുജാതയെ ഉടനടി ആശുപത്രിയിൽ എത്തിച്ചു. ചികിൽസയിലിരിക്കെ ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തിൽ പൊലീസ് കേസ് റജിസ്‌റ്റർ ചെയ്ത‌് അന്വേഷണം ആരംഭിച്ചു. അപകടമരണത്തിനാണ് കേസെടുത്തിരിക്കുന്നത്. അപകടത്തിന് പിന്നാലെ ആഘോഷ പരിപാടികളും മാറ്റിവച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button