വഴിമുട്ടി അതിജീവനം; പ്രളയ ദുരിതാശ്വാസമായ അടിയന്ത ധനസഹായം ലഭിക്കാതെ കുട്ടനാട്ടുകാര്, മറുപടിയില്ലാതെ സര്ക്കാർ

ആലപ്പുഴ: കുട്ടനാട്ടിലെ പ്രളയ ദുരിതാശ്വാസം വൈകുന്നു എന്ന് പരാതി. കുട്ടനാട്ടിലെ പ്രളയത്തെ തുടര്ന്ന് പ്രഖ്യാപിച്ച അടിന്തര ദുരിതാശ്വാസം വഴിമുട്ടിയ നിലയിലാണ്. അതിയന്തര ധനസഹായമായി പ്രഖ്യാപിച്ച 10000 രൂപ പോലും പലര്ക്കും ലഭിച്ചിട്ടില്ല. പ്രളയം ബാധിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും സര്ക്കാരിന് മറുപടിയില്ലെന്നാണ് ഇവരുടെ പരാതി. കുട്ടനാട്ടിലെ ചമ്പക്കുളം പ്രദേശത്ത് സ്ഥല പരിശോധന പോലും നടന്നില്ലെന്നാണ് പ്രദേശവാസികള് പറയുന്നത്. ആരൊക്കെയാണ് ധനസഹായത്തിനും മറ്റുമുള്ള ഗുണഭോക്തൃ പട്ടികയില് ഉള്ളതെന്നു പോലും വ്യക്തത ഇല്ലാത്ത നിലയിലാണ്.
പ്രളയജലം കുട്ടനാടിനെ മുക്കിയിട്ട് ഏതാണ്ട് 52 ദിവസം പിന്നിടുകയാണ്. എംഎല്എ റെജി ചെറിയാന് അടക്കം ഉടന് ധനസഹായം എത്തിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല് ആര്ക്കൊക്കെയാണ് അത് കൊടുക്കേണ്ടത് എന്നുപോലും അധികൃതര്ക്ക് നിശ്ചയമില്ലാത്ത അവസ്ഥയിലാണ് എംഎല്എയുടെ വാഗ്ദാനം എന്നാണ് ഉയരുന്ന വിമര്ശനം. പ്രദേശത്തെ പല വീടുകളും പൂര്ണമായി നശിച്ച അവസ്ഥയിലാണ്. വിണ്ടുകീറി ഏത് സമയവും നിലംപൊത്തും എന്ന നിലയിലുള്ള വീടുകളിലാണ് ഇവിടെ ഉള്ള മനുഷ്യര് ജീവിക്കുന്നത്. ഫീല്ഡ് വേരിഫിക്കേഷന് ആരും ഇതുവരെ എത്തിയിട്ടില്ലെന്നാണ് പ്രദേസവാസികള് പറയുന്നത്. ചോര്ന്ന് വീഴുന്ന വേള്ളം ശേഖരിക്കാന് വീടിനകത്ത് പലയിടങ്ങളില് പാത്രങ്ങള് വെച്ചാണ് ഇവര് ജീവിക്കുന്നത്




