Uncategorized

ഒരു കുപ്പിക്ക് 2000 രൂപ, ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കൊച്ചി: പത്തര ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. അസം നൗഗാവ് സ്വദേശി ത്വരീബുൾ ഇസ്ലാം(29) ആണ് പിടിയിലായത്. പെരുമ്പാവൂർ പുല്ലുവഴി മനക്കപ്പടി ഭാഗത്ത് നിന്നാണ് ഇയാളെ പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കുറുപ്പുംപടി പൊലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് കുറച്ച് നാളുകളായി ഇയാൾ അന്വേഷണ സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലായിരുന്നു കച്ചവടം.

ചെറിയ കുപ്പികളിൽ ആക്കിയായിരുന്നു ഇയാളുടെ വിൽപ്പന. കുപ്പിക്ക് 2000 രൂപയാണ് വാങ്ങിയിരുന്നത്. ആസാമിൽ നിന്നാണ് ഹെറോയിൻ കൊണ്ടുവന്നിരുന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സി ബിനുകുമാർ, സർക്കിൾ ഇൻസ്പെക്ടർ റിൻസ് എം തോമസ് എസ്ഐമാരായ എൽദോപോൾ, അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button