Uncategorized

ചൈനീസ് കപ്പൽ ആക്രമിക്കാനൊരുങ്ങി യുഎസ് സൈന്യം, വിനയായത് തെറ്റായ എഐ റിപ്പോർട്ട്; യുദ്ധം ഒഴിവായത് തലനാരിഴയ്ക്ക്

നിർമിത ബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയ തെറ്റായ ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഈ വർഷം ആദ്യം മിഡിൽ ഈസ്റ്റിൽവെച്ച് അമേരിക്കൻ സൈന്യം ഒരു ചൈനീസ് കപ്പൽ പിടിച്ചെടുക്കാൻ ഒരുങ്ങിയതായി റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട പേരുവെളിപ്പെടുത്താത്ത വ്യക്തികളെ ഉദ്ധരിച്ച് അമേരിക്കൻ വാർത്താ ഏജൻസിയായ സി.എൻ.എൻ. (CNN) ആണ് ഈ വിവരം പുറത്തുവിട്ടത്.

ചൈനീസ് കപ്പലിൽ ആണവായുധങ്ങളുമായി ബന്ധപ്പെട്ട ഭാഗങ്ങൾ കടത്തുന്നുണ്ടെന്നായിരുന്നു യു.എസ്. ഇന്റലിജൻസ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കപ്പൽ തടഞ്ഞുനിർത്തി പരിശോധിക്കാൻ അമേരിക്കൻ സൈന്യം തയ്യാറെടുക്കുകയായിരുന്നു. എന്നാൽ, ഒരു അനലിസ്റ്റ് ഉപയോഗിച്ച എഐ ചാറ്റ്ബോട്ട് കപ്പലിലുണ്ടായിരുന്ന സാമഗ്രികളെ തെറ്റായി തിരിച്ചറിഞ്ഞതാണ് ഈ റിപ്പോർട്ടിന് കാരണമായത്. തുടർന്ന് സൈനിക ദൗത്യം അവസാന നിമിഷം ഉപേക്ഷിക്കുകയായിരുന്നു. ഈ സംഭവം ഒരു യുദ്ധത്തിലേക്ക് തന്നെ നയിക്കുമായിരുന്നുവെന്ന് സംഭവവുമായി ബന്ധപ്പെട്ട ഒരാൾ വെളിപ്പെടുത്തി.

അതേസമയം, കപ്പലിൽ യഥാർഥത്തിൽ എന്തായിരുന്നുവെന്നോ അത് എങ്ങോട്ടാണ് പോകുന്നതെന്നോ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. യു.എസ്. അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

എഐ സാങ്കേതികവിദ്യ മനുഷ്യന്റെ നിയന്ത്രണം വിട്ടുപോകുമെന്ന ആശങ്കയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കെയാണ് ഈ സംഭവം പുറത്തുവരുന്നത്. എഐ വരും ദശകത്തിൽ മനുഷ്യവംശത്തെ നശിപ്പിക്കുമെന്ന തരത്തിലുള്ള പ്രവചനങ്ങളുമുണ്ടായി. പിന്നാലെ എഐ മോഡലുകളുടെ വികസന വേഗം കുറയ്ക്കണമെന്നും നിയന്ത്രണങ്ങൾ വേണമെന്നുമുള്ള ആഹ്വാനവുമായി ആന്ത്രോപിക് മേധാവി ഡാരിയോ അമോഡൈ, ഓപ്പൺ എഐ മേധാവി സാം ഓൾട്ട്മാൻ, എക്സ്എഐ സ്ഥാപകൻ ഇലോൺ മസ്ക് തുടങ്ങിയവർ രംഗത്തുവരികയും ചെയ്തു.

എന്നാൽ, ഇത്തരം മുന്നറിയിപ്പുകൾക്കിടയിലും എഐ വികസനം കർശനമായി തടയുന്നതിന് എതിരാണ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ്റെ സഖ്യകക്ഷികളും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button