Uncategorized
ബാങ്ക് ജീവനക്കാരുടെ സമരം: പെർഫോമൻസ് ഇൻസെന്റീവ് നടപ്പാക്കുന്നത് നിർത്തിവെച്ച് കേന്ദ്രസർക്കാർ

ദില്ലി: ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി സമര പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ നടപ്പ് സാമ്പത്തികവർഷം പെർഫോമൻസ് ബേസ്ഡ് ഇൻസെന്റീവ് നടപ്പാക്കുന്നത് നിർത്തിവെച്ച് കേന്ദ്രസർക്കാർ. പുതിയ ഇൻസെന്റീവ് സ്കീം നടപ്പാക്കുന്നതിനെതിരെ അടക്കം തൊഴിലാളി സംഘടനകൾ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ജീവനക്കാരുടെ സംഘടനകളുമായി തുടർ ചർച്ചകൾക്ക് ശേഷം മാത്രം തീരുമാനമെന്നും കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ഇന്നലെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായാണ് തൊഴിലാളി സംഘടനകൾ ചർച്ച നടത്തിയത്. ഈമാസം 11 ന് സൂചന സമരവും, ശേഷം അനിശ്ചിതകാല സമരവും സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്, സമരം ഇതുവരെ പിൻവലിച്ചിട്ടില്ല.




