Uncategorized

നാട്ടുകാർക്ക് സംശയം, അടച്ചിട്ട വീട് കുത്തിത്തുറന്നപ്പോൾ കണ്ടെത്തിയത് 63 കുപ്പി വിദേശമദ്യം, 70 വെടിയുണ്ടകൾ; ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട്: താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 63 കുപ്പി വിദേശമദ്യവും 70 വെടിയുണ്ടകളും കണ്ടെത്തി. കമ്മാളൻകുന്നിൽ ഇന്നലെ രാത്രിയാണ് സംഭവം. താമരശ്ശേരി പൊലീസും എക്സൈസ് റേഞ്ച് സംഘവുമാണ് സംയുക്തമായി റെയ്ഡ് നടത്തിയത്. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോടഞ്ചേരി നെല്ലിപ്പൊയിൽ സ്വദേശിക്ക് വാടകയ്ക്ക് നൽകിയ വീട്ടിൽ നിന്നാണ് വിദേശമദ്യവും വെടിയുണ്ടകളും പിടികൂടിയത്. വീട് കേന്ദ്രീകരിച്ചു സംശയകരമായ പ്രവർത്തനങ്ങൾ നടക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്ന് എക്സൈസ് സംഘം അടച്ചിട്ട വീട് കുത്തിത്തുറന്ന് പരിശോധന നടത്തുകയായിരുന്നു. പിടിച്ചെടുത്ത വിദേശമദ്യം എക്സൈസും വെടിയുണ്ടകൾ പൊലീസും കസ്റ്റഡിയിലെടുത്തു. വെടിയുണ്ടകൾ വലിയ തോക്കിൽ ഉപയോഗിക്കുന്നവയാണ്. വീടിനകത്ത് നിന്ന് തോക്ക് കണ്ടെത്തിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button