Uncategorized

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി അതിഥി തൊഴിലാളി മുങ്ങി; ബം​ഗാളിൽ പോയി പിടികൂടി പൊലീസ്

കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്നും സ്വര്‍ണവുമായി മുങ്ങിയ അതിഥി തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ബംഗാള്‍ സ്വദേശി സമീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് സംഘം ഇയാളുടെ നാട്ടില്‍ ചെന്നാണ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് ഒളവണ്ണ ഒടുമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണാഭരണ നിര്‍മാണ ശാലയിലെ ജീവനക്കാരനായിരുന്നു ഇയാള്‍. കഴിഞ്ഞ 25-ാം തിയ്യതിയാണ് വി ഗോള്‍ഡ് എന്ന സ്ഥാപനത്തില്‍ മോഷണം നടന്നത്. 44 പവന്‍ തൂക്കം വരുന്ന സ്വര്‍ണവുമായി സമീര്‍ കടന്നുകളയുകയായിരുന്നു. ആഭരണങ്ങള്‍ നിര്‍മിക്കുന്നതിനായി സ്ഥാപന ഉടമ ഏല്‍പിച്ചതായിരുന്നു ഇത്. മോഷണത്തിന് പിന്നാലെ സമീര്‍ ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. മോഷണ മുതല്‍ ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button