Uncategorized
പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിലപാട് മാറിയോ? സിപിഐയുമായി ചർച്ച ചെയ്യുമെന്ന് ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. നിവലിൽ ഉണ്ടായിരിക്കുന്ന അഭിപ്രായ ഭിന്നതകൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും എൽഡിഎഫ് കൺവീനർ വ്യക്തമാക്കി. ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് ഇനി ചർച്ചയില്ല എന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ നിലപാടിന് വിരുദ്ധമായ നിലപാടാണ് ഈ വിഷയത്തിൽ ടി പി രാമകൃഷ്ണൻ സ്വീകരിച്ചിരിക്കുന്നത്.




