Uncategorized

ചരിത്രത്തിൽ ആദ്യം! സഭയില്‍ മുഖ്യമന്ത്രിയുടെ കസേര വിട്ട് മന്ത്രിമാര്‍ക്കിടയിലിരുന്ന് ജോസഫ് വിജയ്

ചെന്നൈ: നിയമസഭയില്‍ മുഖ്യമന്ത്രിയുടെ സീറ്റില്‍ നിന്ന് മാറി മന്ത്രിമാര്‍ക്കൊപ്പം ഇരുന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. വ്യാഴാഴ്ചയാണ് നിയമസഭയില്‍ അത്യപൂര്‍വമായ സംഭവമുണ്ടായത്. മന്ത്രിമാര്‍ക്കൊപ്പം ആദ്യ നിരയില്‍ നിലയുറപ്പിച്ച വിജയ് പരമ്പരാഗത രീതികളെ മറികടക്കുകയായിരുന്നു. സാധാരണയായി, സ്പീക്കറുടെ ഇരിപ്പിടത്തിന് തൊട്ടടുത്ത് മുഖ്യമന്ത്രിക്ക് പ്രത്യേകവും വിശാലവുമായ ഒരു ഇരിപ്പിടമാണുള്ളത്. മന്ത്രിമാര്‍ അദ്ദേഹത്തിന് തൊട്ടടുത്ത്, മുന്‍നിരയില്‍ തങ്ങളുടെ പദവികളുടെ മുൻഗണന അനുസരിച്ച് പ്രത്യേകം ഇരിക്കുന്നതാണ് രീതി.

234 അംഗങ്ങളുള്ള സഭയിലെ അംഗബലം അനുസരിച്ച് പ്രതിപക്ഷ നേതാവും വിവിധ നിയമസഭാ കക്ഷി നേതാക്കളും എതിര്‍വശത്തെ നിരയില്‍ ഇരിക്കുന്നു. ഇവരുടെ പിന്നിലായി അതത് പാര്‍ട്ടിയിലെ അംഗങ്ങളും ഇരിക്കുന്നു. ഉച്ചയ്ക്കുശേഷമുള്ള സമ്മേളനത്തിനിടെ, സ്പീക്കര്‍ ജെസിഡി പ്രഭാകറിന്റെ വലതുവശത്തുള്ള തന്റെ ഇരിപ്പിടത്തില്‍ നിന്ന് വിജയ് അനായാസം എഴുന്നേറ്റ്, മന്ത്രിമാരായ കെ എ സെങ്കട്ടയ്യന്‍, ആധവ് അര്‍ജുന എന്നിവര്‍ക്കിടയിലായി ചെന്നിരിക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രി സഭയില്‍ മന്ത്രിമാര്‍ക്കൊപ്പം ഇരിക്കുന്നത് എന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button