Uncategorized

അൾജീരിയയിൽ കാട്ടുതീ പടരുന്നു; 12 മരണം

അൾജിയേഴ്സ്: അൾജീരിയയുടെ വടക്കൻ മേഖലയിൽ പടരുന്ന കാട്ടുതീ 12 പേരുടെ ജീവനെടുത്തു. 54 പേർക്കു പൊള്ളലേറ്റു. ഇതിൽ ആറു പേരുടെ നില ഗുരുതരമാണ്

തീരപ്രദേശത്തേത് അടക്കമുള്ള പ്രവിശ്യകളിലായി 69 കാട്ടുതീകളാണ് പടരുന്നത്. ജിജേൽ, ബജായിയ പ്രവിശ്യകളിൽ ഒട്ടേറെ വീടുകൾ ചാന്പലായി.

വടക്കനാഫ്രിക്ക നേരിടുന്ന ഉഷ്ണതരംഗത്തിന്‍റെ തുടർച്ചയാണ് അൾജീരിയയിലെ കാട്ടുതീ. വേനൽക്കാലത്ത് അൾജീരിയയിൽ കാട്ടു തീ പതിവാണെങ്കിലും കാലാവസ്ഥാ വ്യതിയാനം മൂലം അടുത്ത വർഷങ്ങളിൽ ദുരന്തത്തിന്‍റെ തീവ്രത വർധിച്ചിട്ടുണ്ട്.

മൂന്നു വർഷം മുന്പ് ബജായിയിലുണ്ടായ കാട്ടുതീയിൽ 30 പേർ മരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button