Uncategorized

ചിന്താ ജെറോം ചരിത്രത്തിൽ ആദ്യമായി DYFI വനിതാ പ്രസിഡന്റ് ആകും; പ്രഖ്യാപനം ഉടൻ

തൃശൂർ: ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെ തിരഞ്ഞെടുത്തേക്കും. ആർ രാഹുലിനെ സംസ്ഥാന ട്രഷറർ സ്ഥാനത്തേക്ക് നിർദ്ദേശിച്ചു. ഇന്നലെ നടന്ന ഫ്രാക്ഷൻ യോഗത്തിലാണ് തീരുമാനം. എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം.വിജിൻ സംസ്ഥാന സെക്രട്ടറിയായായേക്കും. സമ്മേളനത്തിൽ പാനൽ അവതരണം അല്പസമയത്തിനകം നടക്കും. പത്തനംതിട്ട ജില്ലാ ട്രഷററെ സംസ്ഥാന സമിതിയിൽ നിന്നും വെട്ടി. അഡ്വക്കേറ്റ് അമൽ എബ്രഹാമിനെ സംസ്ഥാന സമിതി പാനലിൽ ഉൾപ്പെടുത്തിയില്ല. കേന്ദ്രകമ്മിറ്റി അംഗം ശ്യാമയെ സംസ്ഥാന സമിതി പാനലിൽ ഉൾപ്പെടുത്തി.

അതേസമയം DYFI സംസ്ഥാന സമ്മേളനത്തിൽ ഇന്നും വിമർശനം തുടർന്ന് പ്രതിനിധികൾ രംഗത്തെത്തി. ഡിവൈഎഫ്ഐക്കുള്ളിൽ വിഭാഗീയത ശക്തം. സംസ്ഥാന കമ്മിറ്റി മുതൽ മേഖലാ കമ്മിറ്റികൾ വരെ വിഭാഗീയത നിലനിൽക്കുന്നു. നേതാക്കൾ തന്നെ വാർത്ത ചോർക്കുന്നു. സംഘടനയുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ നേതാക്കൾ തന്നെ ചോർത്തുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് എടുക്കുന്ന തീരുമാനങ്ങൾ പോലും മാധ്യമങ്ങൾക്ക് ചോർത്തുന്ന സമീപനം.

സമരസംഘടനയായി മാറണം. സമരസംഘടന എന്നതിനപ്പുറത്തേക്ക് പാലിയേറ്റീവ് കെയർ സംവിധാനമായി സംഘടന മാറുന്നു. പുതിയ നേതൃത്വത്തെ വളർത്താനും നിലനിർത്താനും ഡിവൈഎഫ്ഐക്ക് ആകുന്നില്ല. പുതിയ കേഡർമാരെ നിരുത്സാഹപ്പെടുത്തുന്ന സമീപനം സംഘടനയ്ക്ക് ഉണ്ട്. ജനകീയരായി മാറാൻ ഡിവൈഎഫ്ഐ നേതാക്കൾക്ക് കഴിയുന്നില്ല.

ചെയ്തിട്ടുള്ള നല്ല കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ ആകുന്നില്ല. ജില്ല കമ്മിറ്റികളിലും സംസ്ഥാന കമ്മിറ്റിയിലും ഭാരവാഹിത്വത്തിൽ വനിതാ പ്രാതിനിധ്യം പേരിനുമാത്രം. സ്ത്രീപക്ഷ നിലപാടുകളും സർഗാത്മക പ്രവർത്തനങ്ങളും പ്രോത്സാഹിക്കപ്പെടണം. തൊഴിൽ വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തനം ശക്തമാക്കി യുവത്വത്തെ ആകർഷിക്കണം. എൽ ജി ബി ടി ക്യു പ്രശ്നങ്ങളിൽ ഏറ്റെടുക്കുകയും ആ വിഭാഗത്തെ സംഘടനയിലേക്ക് എത്തിക്കുകയും വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button