Uncategorized

മത്സ്യത്തൊഴിലാളികൾ നേരിടുന്ന കടല പകടം: ഹർബർ റെസ്‌ക്യൂ സംഘം രൂപീ കരിക്കും

തിരുവനന്തപുരം: കടലിൽ അപകടത്തിൽ പ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടു ത്താൻ 100 അംഗ ഹാർബർ റെസ്ക്യൂ സം ഘം രൂപീകരിക്കാനും തീരദേശ പട്രോളിംഗ് ശക്തമാക്കാനും സർക്കാർ തീരുമാനിച്ചു. മ ത്സ്യത്തൊഴിലാളികളെ കടലിൽ കാണാതാ കുകയും പിന്നീട് രക്ഷാപ്രവർത്തനം നട ത്തിയാലും കണ്ടെത്താൻ കഴിയാത്ത സാ ഹചര്യം ഉണ്ടാകുന്ന അവസ്ഥ ഉണ്ടായതി നെതുടർന്നാണ് അടിയന്തര രക്ഷാ പ്രവർ ത്തനത്തിനു റസ്‌ക്യൂ സംഘം രൂപീകരിക്കാ നും പട്രോളിംഗ് ശക്തമാക്കാനും സർക്കാർ തയാറായത്.

അടുത്തിടെ തിരുവനന്തപുരത്ത് മുതലപ്പൊ ഴിയിലും വിഴിഞ്ഞത്തും നീണ്ടകരയിലും വ ള്ളം മറിഞ്ഞു നിരവധി മത്സ്യത്തൊഴിലാളി കൾ മരിച്ചിരുന്നു. ഇതിൽ കാണാതായവരു ടെ മൃതദേഹങ്ങൾ ഇതുവരെയും കണ്ടെ ത്തനായിട്ടില്ല. ഈ വർഷം കടലിൽ പോയ 30ലധികം മത്സ്യത്തൊഴിലാളികൾ മരിച്ചതാ യാണ് ഫിഷറീസ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതേ തുടർന്നാണ് തീരദേശത്ത് പട്രോളിംഗ് കൂടി ശക്തമാക്കാൻ തീരുമാനിച്ചത്. അപക ടങ്ങൾ തടയുക, രക്ഷാപ്രവർത്തനങ്ങൾ ക്കുള്ള തയാറെടുപ്പ് മെച്ചപ്പെടുത്തുക, സമു ദ്ര, മത്സ്യബന്ധന ചട്ടങ്ങൾ പാലിക്കുന്നു ണ്ടെന്ന് ഉറപ്പാക്കുക എന്നിവയിലായിരിക്കും തീരദേശ പട്രോളിംഗ് സംഘം ശ്രദ്ധ കേന്ദ്രീക രിക്കുക.

സംസ്ഥാനത്തെ 15 തുറുമുഖങ്ങളിലാണ് ര ക്ഷാ സംഘം രൂപീകരിക്കുക.പദ്ധതിക്കായി മൂന്നു കോടി രൂപയാണ് ഏകദേശ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ രണ്ടു കോടി രു പ സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്. കൂടാതെ വകുപ്പിന് അനുവദിച്ച 50 കോടി രൂപയിൽ നിന്ന് അധിക ഫണ്ടിനായി പ്രത്യേ ക നിർദേശം സമർപ്പിക്കാൻ ഫിഷറീസ് ഡയ റക്ടർക്ക് നിർദേശം നൽകി.

കടലിനെ അറിയാവുന്ന മത്സ്യത്തൊഴിലാളി കളെ ഉൾപ്പെടുത്തിയാണ് സംഘം രൂപീകരി ക്കുക. ഇവർക്ക് നേതൃത്വം നൽകാൻ കടൽ റെസ്ക്യൂ പരിശീലനം നേടിയ ഉദ്യോഗസ്ഥ രും ഉണ്ടാകും. കാലാവസ്ഥാ സാഹചര്യങ്ങ ളെക്കുറിച്ചും സുരക്ഷാ മുൻകരുതലുകളെ ക്കുറിച്ചും മത്സ്യത്തൊഴിലാളികൾക്കിടയിൽ അവബോധം വർധിപ്പിക്കുന്നതിനു വകുപ്പ് പട്രോളിംഗുകൾ ഉപയോഗിക്കും. കടലിൽ പോകുന്നതിനുമുമ്പ് അധികാരികൾ നൽ കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകൾ പാലി ക്കാനും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യ ങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാനും മത്സ്യത്തൊഴിലാളികൾക്ക് നിർദേശം നൽകും.

തീരം വിടുന്നതിനുമുമ്പ് എല്ലാ നിർബന്ധിത രേഖകളും സുരക്ഷാ ഉപകരണങ്ങളും ബോ ട്ടുകളിൽ ലഭ്യമാണെന്ന് മത്സ്യത്തൊഴിലാളി കൾ ഉറപ്പാക്കണമെന്ന് ഫിഷറീസ് ഉദ്യോഗ സ്ഥർ മത്സ്യത്തൊഴിലാളികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ നിയമപരമായ മ ത്സ്യബന്ധന പ്രവർത്തനങ്ങൾ മാത്രം നട ത്താനും അവരോട് നിർദേശിച്ചിട്ടുണ്ട്.

തീരം വിടുന്നതിനുമുമ്പ് എല്ലാ നിർബന്ധിത രേഖകളും സുരക്ഷാ ഉപകരണങ്ങളും ബോ ട്ടുകളിൽ ലഭ്യമാണെന്ന് മത്സ്യത്തൊഴിലാളി കൾ ഉറപ്പാക്കണമെന്ന് ഫിഷറീസ് ഉദ്യോഗ സ്ഥർ മത്സ്യത്തൊഴിലാളികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ നിയമപരമായ മ ത്സ്യബന്ധന പ്രവർത്തനങ്ങൾ മാത്രം നട ത്താനും അവരോട് നിർദേശിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button