Uncategorized
എഫ്സിആർഎ ബിൽ വിവാദ വ്യവസ്ഥകൾ പിൻവലിച്ചേക്കില്ല; സൂചന നൽകി അനിൽ ആന്റണി

എഫ്സിആർഎ ബിൽ വിവാദ വ്യവസ്ഥകൾ പിൻവലിച്ചേക്കില്ലെന്ന് സൂചന നൽകി അനിൽ ആന്റണി. ഫണ്ട് കൊണ്ടുവരുന്നത് അതിന് ഉപയോഗിക്കണമെന്നും ആശങ്ക ഉണ്ടാകേണ്ട കാര്യമില്ലെന്നും അനിൽ ആന്റണി. അക്കൗണ്ടബിലിറ്റി വേണമെന്നും അനിൽ കൂട്ടിച്ചേർത്തു.
മുൻകാല പ്രാബല്യത്തോടെ നടപ്പാക്കില്ല എന്ന് അമിത് ഷാ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആശങ്ക ഉണ്ടാകേണ്ട കാര്യമില്ലെന്നും അനിൽ ആന്റണി പറഞ്ഞു.
അതേസമയം, ബിജെപി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചോദ്യത്തിനും അനിൽ ആന്റണി പ്രതികരിച്ചു. ജനറൽ സെക്രട്ടറി സ്ഥാനം പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ചല്ല പാർട്ടിയിൽ വന്നതെന്ന് അനിൽ ആന്റണിയുടെ മറുപടി. കേരളത്തിന് അവഗണയില്ല. കേരളത്തിന് രണ്ട് പദവികൾ ലഭിച്ചു. അതെല്ലാം ഓരോരുത്തർ ഉണ്ടാക്കുന്ന പൊളിറ്റിക്കൽ അജണ്ടയാണെന്നും അനിൽ ആന്റണിയുടെ ന്യായീകരണം.




