Uncategorized
ജോലിക്കിടെ വെള്ളം കുടിക്കണമെന്ന് പറഞ്ഞ് പോയ യുവാവ് കഴുത്തറുത്ത് മരിച്ച നിലയില്‍

കല്‍പ്പറ്റ: വയനാട്ടില്‍ 22കാരനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പുളിയാര്‍മല സ്വദേശി മഹേഷാണ് മരിച്ചത്. സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണ് പോലീസ്. കൈനാട്ടിയിലെ ഒരു വീട്ടില്‍ ജോലിക്കെത്തിയതായിരുന്നു മഹേഷും കൂട്ടുകാരും. ജോലിക്കിടെ വെള്ളം കുടിക്കണമെന്ന് പറഞ്ഞ് തൊഴിലാളികള്‍ വിശ്രമിക്കുന്ന ഷെഡിലേക്ക് പോയ യുവാവിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ കൂടെയുള്ളവര്‍ വന്നുനോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.




