Uncategorized

സ്വർണ്ണപ്പണയ തട്ടിപ്പ് കേസ്: പ്രതികളിൽ ഒരാൾ അറസ്റ്റിൽ; മുഖ്യപ്രതികളായ സ്ഥാപനയുടമയും യുവമോർച്ച നേതാവും ഒളിവിൽ

ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ ഒരാളായ ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍. കുറത്തികാട് പൊലീസാണ് പ്രതിയെ പിടികൂടിയത്. കായംകുളം പെരിങ്ങാലയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നുമാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ പ്രധാന പ്രതികളായ സ്ഥാപനയുടമ രാധാകൃഷ്ണപിള്ളയും യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രാഹുല്‍ രാധാകൃഷ്ണനും ഒളിവിലാണ്. സ്വര്‍ണപ്പണയ തട്ടിപ്പ് കേസില്‍ നിരവധിപേര്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ആറ് കേസാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

100 പവന്‍ സ്വര്‍ണം പ്രതികള്‍ തട്ടിയെടുത്തതായാണ് പൊലീസ് നിഗമനം. ഭരണിക്കാവ് കറ്റാനം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. പ്രതികളുടെ അറസ്റ്റ് വൈകുന്നേരത്തില്‍ പൊലീസ് ഒത്തുക്കളിക്കുകയാണെന്ന തരത്തില്‍ നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button